ADVERTISEMENT

ന്യൂഡൽഹി∙ വില കുറച്ച് ഒരു മാസത്തിനുശേഷം വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയിലാണ് വർധനവ്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാകും ഒരു സിലിണ്ടന്റെ വില. സെപ്റ്റംബർ 1ന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. 

ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചു. ഇതോടെ ന്യൂഡൽഹിയിൽ സിലിണ്ടറിന്റെ വില 903 രൂപയായി കുറഞ്ഞിരുന്നു. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക്  സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്.

English Summary: LPG price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com