ADVERTISEMENT

കൊച്ചി ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) ഏഴ് മെഗാ പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ടെർമിനൽ വികസനം തറക്കല്ലിടൽ, ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം, 0484 ലക്‌‌ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടൽ, ഡിജിയാത്ര ഇ-ബോർഡിങ് സോഫ്‍റ്റ്‍വെയർ ഉദ്ഘാടനം, അടിയന്തര രക്ഷാസംവിധാനം ആധുനികവൽക്കരണം ഉദ്ഘാടനം, ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടൽ, ഗോൾഫ് റിസോർട്‌സ് ആൻഡ് സ്‌പോർട്‌സ് സെന്റർ തറക്കല്ലിടൽ എന്നിവയാണ് ഉദ്‌ഘാടനം ചെയ്യുന്ന മെഗാ പദ്ധതികൾ.

സിയാൽ കാർഗോ ടെർമിനലിനു മുന്നിലെ വേദിയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി.രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ.രാജൻ, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ എംപിമാർ, എംഎൽഎമാർ, എന്നിവർക്കൊപ്പം മറ്റു പ്രമുഖരും പങ്കെടുക്കും. 

English Summary: Pinarayi Vijayan will inagurate seven projects of CIAL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com