ADVERTISEMENT

ഒട്ടാവ∙ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷവിമർശനവുമായി സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്. കാനഡയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ് ട്രൂഡോ ചെയ്യുന്നതെന്ന് മസ്ക് ആരോപിച്ചു. ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ സർക്കാറിൽ റജിസ്റ്റർ ചെയ്യണമെന്ന കാനഡയുടെ ഉത്തരവാണ് മസ്കിനെ പ്രകോപിപ്പിച്ചത്.

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗ്ലെൻ ഗ്രീൻവാൽഡിന്റെ പോസ്റ്റിലാണ് പ്രതികരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സെൻസർഷിപ്പിനാണ് കാനഡ സർക്കാർ തുടക്കം കുറിക്കാൻ പോകുന്നതെന്ന് ഗ്രീൻവാൽഡ് പോസ്റ്റിൽ പറഞ്ഞിരുന്നു. പോഡ്കാസ്റ്റുകൾ നൽകുന്ന ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ നിയന്ത്രണങ്ങൾക്കായി റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്ന് ഗ്രീൻവാൽഡ് പോസ്റ്റിൽ വ്യക്തമാക്കി. ഈ പോസ്റ്റിനോടുള്ള പ്രതികരണത്തിലാണ് മസ്ക് ട്രൂഡോയെ വിമർശിച്ചത്. 

 

English Summary: Justin Trudeau Of ‘Crushing Free Speech’ In Canada Elon Musk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com