ADVERTISEMENT

പാലാ∙ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനവുമായി ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. പ്രസംഗിക്കുന്നതിനിടെ മൈക്കിനു സംഭവിച്ച തകരാറിന്റെ പേരിൽ മൈക്ക് ഓപ്പറേറ്റർമാർക്കെതിരെ ഇരുവരും നടത്തിയ മോശം പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ വിമർശനം.

ലൈറ്റും സൗണ്ടും തരുന്നവര്‍ പരിപാടി ഗംഭീരമാക്കാന്‍ ശ്രമിക്കുന്നവരാണെന്ന് ഫാ.ജോസഫ് ചൂണ്ടിക്കാട്ടി. പക്ഷേ, വിവരമില്ലാത്ത ചിലര്‍ മൈക്കിന് എന്തെങ്കിലും സംഭവിച്ചാൽ അവരെ ചീത്ത വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പേരെടുത്തു പറഞ്ഞുള്ള വിമർശനം.

‘ഒരു മൈക്ക് ഓപ്പറേറ്റർ മനഃപൂർവം ഉഴപ്പി സ്റ്റേജിലെ പരിപാടി കളയണമെന്ന് ആഗ്രഹിക്കില്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവർ ഒരു പരിപാടി പരമാവധി ഭംഗിയാക്കാൻ ശ്രദ്ധിക്കും.’ 

‘പക്ഷേ, ചില വിവരമില്ലാത്ത ആൾക്കാരുണ്ട്. മൈക്ക് കൂവിയാൽ അവനെ തെറിവിളിക്കും. അത് സംസ്കാരമില്ലാത്ത പരിപാടിയാണ്. ഏതു മുഖ്യമന്ത്രിയായാലും ആരാണെങ്കിലും അത് ശരിയല്ല.  അന്തസ്സില്ലായ്മയും പഠനമില്ലായ്മയും വളർന്നുവന്ന പശ്ചാത്തലവുമാണ് അന്ന് പാർട്ടി സെക്രട്ടറി കോപിച്ചതും മുഖ്യമന്ത്രി ക്ഷോഭിച്ചതും. ഇത്രയും വിലയില്ലാത്ത മനുഷ്യരായല്ലോ’ – ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ ചൂണ്ടിക്കാട്ടി.

English Summary:

Fr. Joseph Puthenpurakkal Takes Aim at Chief Minister and Party Secretary in Recent Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com