ADVERTISEMENT

ബിയോഹാരി (മധ്യപ്രദേശ്)∙ ജാതി സെൻസസ് രാജ്യത്തിന്റെ എക്‌സ്‌റേയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് ഒബിസികളുടെയും ദലിതുകളുടെയും ഗോത്രവർഗക്കാരുടെയും അവസ്ഥയിലേക്ക് വെളിച്ചം വീശുമെന്നും എന്ത് വന്നാലും ഇതു നടത്താൻ കേന്ദ്ര സർക്കാരിനെ കോൺഗ്രസ് നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന മധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലെ ബിയോഹാരിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘രാജ്യത്തെ ഒബിസികളുടെയും ദലിതുകളുടെയും ഗോത്രവർഗക്കാരുടെയും അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയാൻ ജാതി സെൻസസ് നടത്താൻ ഞങ്ങൾ കേന്ദ്ര സർക്കാരിനെ നിർബന്ധിക്കും. രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോണ്‍ഗ്രസ് സർക്കാരുകൾ അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജാതി സെൻസസ് ഒരു രാജ്യത്തിന്റെ എക്സ്-റേ ആണ്. കോൺഗ്രസ് നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടാൻ ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചു. എന്നാൽ, അതേക്കുറിച്ച് സംസാരിക്കാതെ മറ്റുവിഷയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്’’– രാഹുൽ ഗാന്ധി പറഞ്ഞു. 

English Summary:

Caste census an X-ray of country, we will force Centre to conduct it: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com