ADVERTISEMENT

ന്യൂയോർക്ക്∙ എഴുത്തുകാരൻ സൽമാൻ റുഷ്ദി ‘നൈഫ് (Knife)’ എന്ന പേരിൽ പുതിയ പുസ്തകം പുറത്തിറക്കുന്നു. 2022ൽ കത്തിയാക്രമണം നേരിടേണ്ടി വന്നതുമായി ബന്ധപ്പെട്ട ഓർമക്കുറിപ്പുകളാണ് പുസ്തകമായി പെൻഗ്വിൻ റാൻഡം ഹൗസ് ബുക്ക് പുറത്തിറക്കുന്നത്.

ഇന്ത്യയിൽ ജനിച്ച ബ്രിട്ടിഷ് - അമേരിക്കൻ എഴുത്തുകാരനായ സൽമാൻ റുഷ്ദി കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണെന്ന് ജൂണിൽ റുഷ്ദി അറിയിച്ചിരുന്നു. ‘‘വളരെ അത്യാവശ്യമായി എഴുതേണ്ട പുസ്തകമായിരുന്നു ഇത്. എന്താണ് സംഭവിച്ചതെന്ന് അറിയിക്കുന്നതിനും അക്രമത്തിന് കലയിലൂടെ മറുപടി നൽകുന്നതിനുമാണിത്’’ – സൽമാൻ പറഞ്ഞു. 

മിഡനൈറ്റ് ചിൽഡ്രൻ, സാത്താനിക് വേഴ്സസ് തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് എഴുപത്തിയാറുകാരനായ സൽമാൻ റുഷ്ദി.  ഇറാൻ റുഷ്ദിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. 2000 മുതൽ റുഷ്ദി യുഎസിലാണ് താമസം. ന്യൂയോർക്കിലെ പൊതുപരിപാടിക്കിടെ ഹാദി മത്തർ എന്ന യുവാവാണ് റുഷ്ദിയെ കുത്തിയത്. കുത്തേറ്റ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പട്ടു. 

English Summary:

Salman Rushdie announces memoir, Knife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com