കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് അപമര്യാദ: ടിവി കോമഡി താരം അറസ്റ്റിൽ
Mail This Article
×
പോത്തൻകോട് (തിരുവനന്തപുരം) ∙ കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ടിവി-സ്റ്റേജ് കോമഡി താരം ബിനു ബി.കമാലിനെ (40) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂരിൽനിന്നു നിലമേലേക്കു പോകുന്ന ബസിൽ വട്ടപ്പാറയ്ക്കു സമീപം വൈകിട്ട് നാലേമുക്കാലിനായിരുന്നു സംഭവം.
കൊല്ലം കടയ്ക്കൽ സ്വദേശിനിയാണു പരാതി നൽകിയത്. പെൺകുട്ടി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽനിന്ന് ബിനു ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ബിനുവിനെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
English Summary:
TV Comedy actor Binu B. Kamal was arrested on a complaint that he had molested a female student while traveling in a KSRTC bus at Thiruvanathapuram.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.