ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ലത്തീൻ അതിരൂപത. നടക്കുന്നത് കണ്ണിൽ പൊടിയിടലാണെന്നും പൂർത്തിയായത് 60% പണി മാത്രമെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. ക്രെയിൻ വരുന്നതിന് ആഘോഷം ജനത്തെ പറ്റിക്കാനാണ്. സ്വീകരണച്ചടങ്ങിൽ ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പലിലിനുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.  

‘‘സംസ്ഥാനത്തിനും രാജ്യത്തിനും വലിയ വികസന പദ്ധതിയാണെന്നു പറഞ്ഞാണ് ആരംഭിച്ചത്. മൂന്നൂറോളം വീടുകൾ നഷ്ടപ്പെട്ടു, ധാരാളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു, കര നഷ്ടപ്പെട്ടു. ഇതിനകം അപകടവും അപകടമരണവും ഉണ്ടായി. മുതലപ്പൊഴിയിൽ അടിക്കടി ജീവന്‍ നഷ്ടപ്പെടുന്നു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ആഘാതങ്ങൾ സംബന്ധിച്ച് ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ സർക്കാർ അംഗീകരിച്ചു. ഒരു കമ്മിറ്റിയെയും നിയോഗിച്ചു. ഇതു സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നമാണ്. എന്നാൽ, ഒരു ഹിയറിങ് നടന്നതല്ലാതെ വേറൊന്നും നടന്നില്ല. ഇപ്പോൾ നടക്കുന്നത് കണ്ണില്‍ പൊടി ഇടാന്‍ ഉള്ള നടപടി മാത്രമാണ്’’– അദ്ദേഹം പറഞ്ഞു. ലത്തീന്‍ സഭ ഒരിക്കലും വികസനത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

Latin Archdiocese Vicar General Fr. Eugene Pereira on Vizhinjam Port

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com