ADVERTISEMENT

ബെയ്റൂട്ട് ∙ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.  റോയിട്ടേഴ്സിന്റെ വിഡിയോഗ്രാഫറായ ഇസാം അബ്ദല്ലയാണ് കൊല്ലപ്പെട്ടത്. തെക്കൻ ലബനനിൽ റോയിട്ടേഴ്സിനായി ലൈവ് വിഡിയോ സിഗ്‌നൽ നൽകുന്ന സംഘത്തിലെ അംഗമായിരുന്നു അബ്ദല്ല. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി റോയിട്ടേഴ്സ് പ്രസ്താവനയിറക്കി. 

യുദ്ധമുഖത്തുനിന്നും നേരിട്ടായിരുന്നു അബ്ദല്ലയും സംഘവും വിഡിയോ നൽകിയിരുന്നത്. സംഭവത്തിൽ ആറുപേർക്ക് പരുക്കേറ്റു. റോയിട്ടേഴ്സിന്റെ തായിർ അൽ–സുഡാനി, മഹെര്‍ നസേ, അൽജസീറയുടെ എലീ ബ്രാഖ്യ, ജൗഖാദർ എന്നിവർക്കും എഎഫ്പിയുടെ രണ്ട് മാധ്യമപ്രവർത്തകർക്കുമാണ് പരുക്കേറ്റത്. 

സംഭവത്തിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യുദ്ധപ്രഖ്യാപത്തിനു ശേഷം പശ്ചിമേഷ്യയിൽ പത്തോളം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം ഗാസയിൽ ബന്ദികളായവരെ രക്ഷപ്പെടുത്താൻ ഇസ്രായേൽ കരസേന റെയ്ഡ് നടത്തിവരികയാണ്. ഹമാസ് സംഘാംഗങ്ങൾക്കായും തിരച്ചിൽ ഊർജിതമാണ്. 

English Summary:

Reuters Journalist Killed In Lebanon Amid Israel - Hamas War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com