തൃശൂര്‍ പൂത്തൂരിനടുത്ത് 4 ബിരുദ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
Mail This Article
×
തൃശൂര്‍∙ പുത്തൂരിനടുത്ത് 4 യുവാക്കള്‍ മുങ്ങിമരിച്ചു. കൈനൂര്‍ ചിറയില്‍ ഉണ്ടായ അപകടത്തില്‍ ബിരുദ വിദ്യാര്‍ഥികളാണു മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിലെ 3 വിദ്യാർഥികളും സെന്റ് അലോഷ്യസ്സിലെ ഒരു വിദ്യാർഥിയാണു മരിച്ചത്. അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ (സെന്റ് തോമസ് കോളജ്) അർജ്ജുൻ (സെന്റ് അലോഷ്യസ്) എന്നിവരാണു മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ്. ഇവർ കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
English Summary:
4 students drowned at Thrissur Puthoor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.