ADVERTISEMENT

മുംബൈ ∙ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ബിജെപിയെ വിമർശിച്ച് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. മഹുവയുടെ ആത്മവീര്യം കെടുത്താനുള്ള നീക്കമാണിതെന്നു സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

‘‘അദാനി ഉൾപ്പെടെ ഏതെങ്കിലും വ്യവസായിയെ ചോദ്യം ചെയ്യുന്നതു ബിജെപിക്കു ദഹിക്കില്ല. അതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായ മഹുവ മൊയ്ത്രയുടെ ആത്മവീര്യം കെടുത്താനാണു ബിജെപിയുടെ ശ്രമം.’’– വാർത്താ ഏജൻസി പിടിഐയോടു സഞ്ജയ് റാവത്ത് പ്രതികരിച്ചു.

പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനു മഹുവ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്കു കത്ത് നൽകിയത്. വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്ന് മഹുവ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. മഹുവയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്പെൻഡ് ചെയ്യണമെന്നും ദുബെ ആവശ്യപ്പെട്ടു.

English Summary:

‘BJP can’t digest questions on Adani': Sanjay Raut on ‘cash for query’ charge against Mahua Moitra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com