പ്രഫ. എം.കെ.സാനുവിന്റെ ഭാര്യ എൻ. രത്‌നമ്മ നിര്യാതയായി; സംസ്കാരം ഇന്നു വൈകിട്ട്
Mail This Article
കൊച്ചി∙ പ്രഫ.എം.കെ.സാനുവിന്റെ ഭാര്യയും തിരു–കൊച്ചിയിലെ മുൻ ആരോഗ്യ–വനം മന്ത്രി പരേതനായ വി.മാധവന്റെ മകളുമായ എൻ.രത്‌നമ്മ (90) കാരിക്കാമുറിയിലെ ‘സന്ധ്യ’യിൽ അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് 5നു രവിപുരം ശ്മശാനത്തിൽ.
മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോൾസ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹ്യക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജർ, എനർജി മാനേജ്മെന്റ് സർവീസസ്, ദുബായ്).
മരുമക്കൾ: സി.വി.മായ, സി.കെ.കൃഷ്ണൻ (റിട്ട.മാനേജർ, ഇന്ത്യൻ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പൽ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാർ (ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി, കാലടി സംസ്കൃത സർവകലാശാല), മിനി (ഇലക്ട്രിക്കൽ എൻജിനീയർ, ദുബായ്).