ADVERTISEMENT

ചെന്നൈ∙ ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. ചെന്നൈ എഗ്‍മോർ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍  ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ.

ചെന്നൈ എഗ്‍മോർ കോടതിയില്‍ നേരിട്ട് ഹാജരാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം 20 ലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം നല്‍കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

തെലുങ്ക് ദേശം പാര്‍ട്ടിയിലൂടെയാണ് നടി ജയപ്രദ രാഷ്‍ട്രീയത്തിലേക്ക് എത്തിയത്. പിന്നീട് സമാജ്‍വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്സഭയിലേക്കെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട ജയപ്രദ പിന്നീട് രാഷ്‍ട്രീയ ലോക് മഞ്ചിലും ആര്‍എല്‍ഡിയിലും ചേര്‍ന്നു. ആര്‍എല്‍ഡി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2019ല്‍ ജയപ്രദ ബിജെപിയില്‍ ചേർന്നു.

English Summary:

Actor Jayaprada suffers major blow as Madras High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com