ചെമ്പൈ പുരസ്കാരം പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലന്
Mail This Article
×
തൃശൂർ∙ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ.ശേഷഗോപാലന്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി കർണാടക സംഗീതരംഗത്തു നൽകിയ സമഗ്ര സംഭാവനയ്ക്കാണു പുരസ്കാരം. ചെമ്പൈ സംഗീതോൽസവത്തിന്റെ ഉദ്ഘാടന ചടങ്ങു നടക്കുന്ന നവംബർ എട്ടിനു പുരസ്കാരം സമ്മാനിക്കും. 10 ഗ്രാം സ്വർണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തിപത്രം, ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണു പുരസ്കാരം. പത്തൊമ്പതാമത്തെ പുരസ്കാരമാണു മധുരൈ ടി.എൻ.ശേഷഗോപാലനെ തേടിയെത്തുന്നത്.
ചെയർമാൻ ഡോ.വി.കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണു പുരസ്കാര അർഹനെ തീരുമാനിച്ചത്. 2005ലാണു ഗുരുവായൂർ ദേവസ്വം ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം ആരംഭിച്ചത്. ടി.വി.ഗോപാലകൃഷ്ണനാണു ( വായ്പാട്ട്) ആദ്യ പുരസ്കാര ജേതാവ്.
English Summary:
Chembai award to T N Seshagopalan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.