ADVERTISEMENT

പട്ന ∙ ദുർഗാപൂജ പന്തലുകളിലെ പൂവാലശല്യം തടയാൻ ബിഹാറിലെ ഗോപാൽഗഞ്ചിലും മീർഗഞ്ചിലും പൊലീസിന്റെ ആന്റി റോമിയോ സ്ക്വാഡുകൾ. പൂജ പന്തലുകളിലെ തിക്കിനും തിരക്കിനുമിടെ പെൺകുട്ടികളെ ശല്യം ചെയ്യുന്ന പൂവാലന്മാരെ നിരീക്ഷിക്കാൻ സിസിടിവി – ഡ്രോൺ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. പൂവാല ശല്യത്തെ ചൊല്ലിയുണ്ടാകുന്ന അടിപിടികൾ വർഗീയ സംഘർഷങ്ങൾക്കു കാരണമാകാറുള്ളതു കണക്കിലെടുത്താണ് പൊലീസിന്റെ മുൻകരുതൽ.

ആഘോഷ ദിനങ്ങളിൽ ഗുണ്ടാ ശല്യവും അനിഷ്ട സംഭവങ്ങളുമൊഴിവാക്കാൻ ഗോപാൽഗഞ്ചിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. വനിതാ പൊലീസ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഗോപാൽഗഞ്ചിലും മീർഗഞ്ചിലും വിപുലമായ രീതിയിലാണ് ദുർഗാ പൂജ പന്തലുകൾ ഒരുക്കുന്നത്. സമീപ ജില്ലകളിൽ നിന്നും ജനങ്ങൾ പന്തലുകൾ കാണാൻ എത്താറുണ്ട്.

English Summary:

Anti-Romeo Squads Of Police At Gopalganj And Meerganj In Bihar To Prevent Disturbance At Durga Puja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com