ADVERTISEMENT

തിരുവനന്തപുരം∙ കേരള കലാമണ്ഡലം വൈസ് ചാൻസലറായി പ്രഫ.ബി.അനന്തകൃഷ്ണനെ ചാൻസലർ ഡോ.മല്ലിക സാരാഭായ് നിയമിച്ചു. ഹൈദരബാദ് സർവകലാശാലയിലെ സരോജിനി നായിഡു സ്കൂൾ ഓഫ് ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷന്റെ തലവനാണ് അനന്തകൃഷ്ണൻ. ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോർഡുകളിലെയും അംഗമാണ്.

ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് തിയറ്റർ റിസർച്ചിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സൊസൈറ്റി ഫോർ തിയറ്റർ റിസർച്ചിന്റെ  സ്ഥാപക ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഒന്നര വർഷമായി കാലടി സർവകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.

English Summary:

Dr.B.Ananda Krishnan appointed as Kerala Kalamandalam Vice Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com