ADVERTISEMENT

കൊയിലാണ്ടി∙ കോഴിക്കോട് കൊയിലാണ്ടി സബ് ജയിലില്‍നിന്നും ചാടിപ്പോയ റിമാന്‍ഡ് പ്രതിയെ പിടികൂടി. ബാലുശേരി സ്വദേശി അനസിനെയാണ് പൂനൂരിൽവച്ച് ജയിൽ ജീവനക്കാർ തന്നെ പിടികൂടിയത്. മോഷണക്കേസിൽ റിമാൻഡിലിരിക്കെ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് അനസ് ജയിൽ ചാടിയത്. ജയില്‍ മതിലിന്റെ കോടതിയോടു ചേർന്നുള്ള ഉയരം കുറഞ്ഞ ഭാഗത്തു കൂടിയാണ് ഇയാള്‍ ചാടിപ്പോയതെന്നാണു സൂചന. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂനൂരിൽവച്ച് അനസ് പിടിയിലായത്.

English Summary:

Culprit escaped from Koyilandy Sub Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com