ADVERTISEMENT

മുംബൈ ∙ മുംബൈ ബോരിവാലിയിൽ എട്ടുനില കെട്ടിടത്തിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് പൊള്ളലേറ്റു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനയുടെ നാല് ഫയര്‍ എൻജിനുകൾ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

മഹാവീർ നഗറിലെ പവൻധാം വീണ സന്തൂർ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഫ്ളാറ്റിൽ തിങ്കളാഴ്ച ഉച്ചയോടെ തീപടരുകയായിരുന്നു. ഇലക്ട്രിക് വയറിങ്ങിനു തീപിടിച്ചതോടെ മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

English Summary:

Two killed after fire breaks out in eight-storey building in Borivali, Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com