ADVERTISEMENT

തൃശൂർ∙ ഒൻപതുവയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോൾ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനായി സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു ജോൺ പോള്‍. ഇതിന് ശേഷം കുട്ടിയെ കാണാതായതോടെ വീട്ടുകാരും വിയ്യൂർ പൊലീസിന് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. തിരികെ വരുമ്പോൾ സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. വീടിന് അടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടേതാണ് മാലിന്യക്കുഴി. കൊട്ടേക്കാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. 

English Summary:

Nine Year Old Boy was found dead in a Garbage Pit in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com