ADVERTISEMENT

ഭോപാൽ ∙ നടിയും എംപിയുമായ ഹേമ മാലിനിയെ അധിക്ഷേപിച്ച് ബിജെപി മന്ത്രി. മധ്യപ്രദേശിലെ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണു വിവാദ പ്രസ്താവന നടത്തിയത്. ഹേമ മാലിനിയെപ്പോലും നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന വികസനമാണു മണ്ഡലത്തിലേത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

സ്വന്തം നിയോജക മണ്ഡലമായ ഡാത്തിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. ‘‘മണ്ഡലത്തിലെ മികവേറിയ വികസന പ്രവർത്തനങ്ങൾ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മാത്രമല്ല, ഹേമ മാലിനിയെപ്പോലും നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ്’’ എന്നായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.

ചിരിയോടെയാണു മറ്റു ബിജെപി നേതാക്കൾ മിശ്രയുടെ പ്രസംഗം ആസ്വദിച്ചത്. വിഡിയോ വൈറലുമായി. സ്വന്തം പാർട്ടിയിലെ വനിതാ എംപിക്കെതിരെ വരെ അധിക്ഷേപ പരമാർശവുമായി രംഗത്തുവന്ന മിശ്രയെ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചു. സ്ത്രീകളെ ബഹുമാനിക്കണമെന്നു പറയുന്ന ബിജെപി, സ്വന്തം വനിതാ നേതാവിനെതിരെത്തന്നെ തനിനിറം പുറത്തുകാട്ടിയെന്നു കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടു.

230 അംഗ നിയമസഭയിലേക്ക് നവംബർ ഏഴിനാണു തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണു വോട്ടെണ്ണൽ.

English Summary:

'Made Hema Malini dance': Controversy as Madhya Pradesh minister counts development work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com