റഫ്രിജറേറ്ററിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ മോഡലിന്റെ മൃതദേഹം; മലീസയുടെ ദേഹത്ത് ക്ഷതങ്ങൾ
Mail This Article
ലൊസാഞ്ചലസ് ∙ അപ്പാർട്ട്മെന്റിൽ റഫ്രിജറേറ്ററിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ മോഡൽ മലീസ മൂണി കൊല്ലപ്പെടുന്നതിനു മുൻപ് ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇവരുടെ ശരീരത്തിൽ ക്ഷതങ്ങൾ കണ്ടെത്തി. മുഖത്തും തലയിലും ഇടതു കയ്യുടെ മുകൾ ഭാഗത്തും പരുക്കുകളുണ്ട്. കൊല്ലപ്പെടുമ്പോൾ രണ്ടുമാസം ഗർഭിണിയായിരുന്നു മലീസയെന്നു സഹോദരിയും മോഡലുമായ ജോർഡിൻ പോളിൻ പറഞ്ഞു.
യുവതിയുടെ ശരീരത്തില്‍ ലഹരിമരുന്നിന്റെ സാന്നിധ്യം ടോക്സിക്കോളജി ടെസ്റ്റിൽ വ്യക്തമായി. സെപ്റ്റംബർ 12 നാണു യുവതിയെ റഫ്രിജറേറ്ററിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വായ മൂടിയനിലയിലും കൈകാലുകൾ ബന്ധിച്ച നിലയിലുമായിരുന്നു. തന്റെ സഹോദരി എന്ത് അവസ്ഥയിലൂടെയാണു കടന്നുപോയതെന്നത് ചിന്തിക്കാൻ കഴിയുന്നില്ലെന്നും വേദനിപ്പിക്കുന്നതായും ജോർഡിൻ പറഞ്ഞു.