കളമശേരി സ്ഫോടനത്തിൽ ഒരാൾകൂടി മരിച്ചു; മരിച്ചത് തൊടുപുഴ സ്വദേശിനി
Mail This Article
×
കൊച്ചി∙ കളമശേരി സ്ഫോടനത്തിൽ ഒരാൾകൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ കുമാരി കളമശേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഇവരോടൊപ്പം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച മറ്റൊരാൾ ചികിത്സയിൽ തുടരുകയാണ്. മെഡിക്കൽ കോളജിൽ 20 പേരെയാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ആകെ 52 പേർക്കാണ് പൊള്ളലേറ്റത്. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയും വെന്റിലേറ്ററിൽ തുടരുകയാണ്. കോട്ടയത്തുനിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം കളമശേരി മെഡിക്കൽ കോളജിൽ എത്തി.
English Summary:
Kalamassery Blast: One More Person Died in Hospital
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.