കൊച്ചി∙ കളമശേരിയിൽ ബോംബ് സ്ഫോടനം നടന്നുവെന്ന വാർത്തയിൽ ഞെട്ടി കേരളം. ഞായറാഴ്ച രാവിലെ ഒൻപതരയോടെ യഹോവയുടെ സാക്ഷികൾ പ്രാർഥനയ്ക്കായി ഒന്നിച്ചുചേർന്ന സാമ്ര കൺവൻഷൻ സെന്ററിലെ സ്ഫോടനത്തിൽ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഷോർട്ട് സർക്യൂട്ടുകൊണ്ടുണ്ടായ പൊട്ടിത്തെറിയും തീപിടിത്തവുമായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതിശക്തമായ സ്ഫോടനമാണുണ്ടായതെന്ന് പിന്നാലെ വാർത്ത വന്നു. എല്ലാവരും ഭയന്നതുപോലെ ബോംബ് സ്ഫോടനമാണ് നടന്നതെന്ന് ഡിജിപിയുടെ സ്ഥിരീകരണവും വന്നു. കേരളത്തിൽ ഇത്തരം സംഭവം അസാധാരണമായതിനാൽ മലയാളികൾ കടുത്ത ആശങ്കയിലായി.
രണ്ടായിരത്തിലധികം പേർ എത്തിച്ചേർന്ന കൺവൻഷൻ സെന്ററിലാണു സ്ഫോടനമുണ്ടായത്. കണ്ണടച്ച് പ്രാർഥിക്കവെയാണ് വൻ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിനു പിന്നാലെ സംസ്ഥാനം മുഴുവൻ കനത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.