കാക്കൂരിൽ ആംബുലൻസ് ബൈക്കിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന 57കാരൻ മരിച്ചു
Mail This Article
×
കാക്കൂർ (കോഴിക്കോട്)∙ ബൈക്കിൽ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ചേളന്നൂർ ബാലകൃഷ്ണ വുഡ് ഇൻഡസ്ട്രീസ് ഉടമ ഈന്താട്ട് പുരുഷോത്തമൻ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ഓടെ കാക്കൂർ ജംക്‌ഷനിലാണ് അപകടമുണ്ടായത്. ജോലിസ്ഥലത്തേക്കു ബൈക്കിൽ പോകുമ്പോൾ ബാലുശേരി ഭാഗത്തുനിന്നു രോഗിയുമായി അമിത വേഗത്തിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് ഗുരുതരമായി പുരുഷോത്തമനെ അതേ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. ഭാര്യ: ഷൈജ, മക്കൾ: ഷിബിൻലാൽ, ഷിബിജ, മരുമക്കൾ: ഹിമ, ശ്രീജിത്ത്
English Summary:
Man dies in accident after ambulance hits bike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.