ADVERTISEMENT

തിരുവനന്തപുരം ∙ ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരം ടി.പത്മനാഭന്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവന കണക്കിലെടുത്താണ് പുരസ്കാരം. വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾക്ക് പത്മനാഭൻ ഉൾപ്പെടെ 8 പേരാണ് അർഹരായത്.

ജസ്റ്റിസ് എം.ഫാത്തിമ ബീവി (സാമൂഹിക സേവനം, സിവിൽ സർവീസ്), നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി– കല) എന്നിവർ കേരള പ്രഭ പുരസ്കാരത്തിന് അർഹരായി. പുനലൂർ സോമരാജൻ (സാമൂഹ്യ സേവനം), ഡോ. വി.പി.ഗംഗാധരൻ (ആരോഗ്യം), രവി ഡിസി (വ്യവസായം, വാണിജ്യം), കെ.എം.ചന്ദ്രശേഖർ (സിവിൽ സർവീസ്), പണ്ഡിറ്റ് രമേശ് നാരായൺ (സംഗീതം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിന് അർഹരായി.

പുരസ്കാര ജേതാക്കൾ: നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി– കല), പുനലൂർ സോമരാജൻ (സാമൂഹ്യ സേവനം), ഡോ. വി.പി.ഗംഗാധരൻ (ആരോഗ്യം), ജസ്റ്റിസ് എം.ഫാത്തിമ ബീവി (സാമൂഹിക സേവനം, സിവിൽ സർവീസ്), രവി ഡിസി (വ്യവസായം, വാണിജ്യം), കെ.എം.ചന്ദ്രശേഖർ (സിവിൽ സർവീസ്), പണ്ഡിറ്റ് രമേശ് നാരായൺ (സംഗീതം).

അടൂർ ഗോപാലകൃഷ്ണൻ, കെ. ജയകുമാർ, ഡോ. ജോർജ് ഓണക്കൂർ എന്നിവരടങ്ങിയ അവാർഡ് സമിതിയാണു ജേതാക്കളെ തിര‍ഞ്ഞെടുത്തത്.

English Summary:

This year's Kerala Jyoti award goes to T. Padmanabhan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com