ADVERTISEMENT

തിരുവനന്തപുരം∙ കേരളീയം ധൂർത്തല്ലെന്നും കണക്കൊക്കെ പരിപാടി കഴിഞ്ഞ് മാധ്യമങ്ങളെ അറിയിക്കുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിവിധ പ്രസ്ഥാനങ്ങളുടെ സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നതെന്നും കെ.എൻ. ബാലഗോപാല്‍ പ്രതികരിച്ചു. 

‘‘കേരളത്തിന്റെ വാണിജ്യ ടൂറിസം മേഖലകൾക്കു സഹായകമാകുന്ന വലിയ പദ്ധതിയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. കേരളത്തിലേക്ക് നവംബർ ഒന്നു മുതൽ ഏഴു വരെ വരിക എന്നത് വളരെ വലിയ വാണിജ്യ സാധ്യതയാണ് തുറക്കുന്നത്. സാംസ്കാരികവും കലാപരവുമായ ഉന്നമനവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതിൽ ഒരു ധൂർത്തും ഇല്ല’’– കെ.എൻ. ബാലഗോപാൽ പറഞ്ഞു.

‘‘കേരളം ഉണ്ടായ കാലം മുതൽ‍ 2021 വരെ 47,000 കോടി രൂപയാണ് കേരളത്തിന്റെ നികുതി വരുമാനം. ആ തനത് നികുതി വരുമാനത്തിൽനിന്ന് 2023 മാർച്ച് ആയപ്പോൾ അത് 71,000 കോടിയായി വർധിച്ചു. നികുതി വർധിപ്പിച്ചിട്ടില്ല. നമ്മുടെ ഇക്കണോമിക് ആക്ടിവിറ്റികൾ വർധിപ്പിക്കുകയാണ് ചെയ്തത്’’– അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary:

K.N Balagopal's Reaction On Keraleeyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com