തമിഴ്നാട് മന്ത്രി ഇ.വി.വേലുവിനെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ്; 40 ഇടത്ത് പരിശോധന
Mail This Article
×
ചെന്നൈ ∙ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഇ.വി.വേലുവിനെതിരെ ആദായനികുതി വകുപ്പിന്റെ പരിശോധന. വസതി ഉൾപ്പെടെ സംസ്ഥാനത്തു വേലുവുമായി ബന്ധമുള്ള നാൽപതിലേറെ ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി പൊലീസ് അറിയിച്ചു. എം.കെ.സ്റ്റാലിൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയാണ് വേലു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. കേന്ദ്ര ഏജൻസികൾ തുടർച്ചയായി പ്രതിപക്ഷത്തെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായുള്ള പരിശോധനയെന്നാണു ഡിഎംകെ നിലപാട്.
English Summary:
Tax Searches Underway At Premises Linked To Tamil Nadu Minister EV Velu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.