ADVERTISEMENT

മുംബൈ∙ പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് നടി ഉർഫി ജാവെദിനെതിരെ േകസെടുത്ത് ഓഷിവാര പൊലീസ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഉർഫിയുടെ വിഡിയോ പ്രചരിപ്പിച്ചത്. പൊലീസ് യൂണിഫോം ധരിച്ച രണ്ട് സ്ത്രീകൾ കോഫീ ഷോപ്പിൽ നിന്നും ഉർഫിയെ നിർബന്ധിച്ച് പൊലീസ് എന്ന് സ്റ്റിക്കർ പതിപ്പിച്ച വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഉർഫിക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു പേർക്കെതിരെയും കേസെടുത്തു. 

പൊതുസ്ഥലത്ത് മാന്യമല്ലാത്ത വസ്ത്രം ധരിച്ചതിന് ഉർഫിയെ മുംബൈ പൊലീസ് പിടികൂടി എന്ന കുറിപ്പോടെയാണ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ ഷെയർ ചെയ്തത്. 38 സെക്കൻഡുള്ള വിഡിയോ വൈറലായതോടെ ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരക്കഥയനുസരിച്ച് തയാറാക്കിയ അറസ്റ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രസിദ്ധിക്ക് േവണ്ടി ഉർഫി തന്നെ തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് വ്യാജ അറസ്റ്റെന്നും പൊലീസ് ഉദ്യോഗസ്ഥരായി വന്നവരെ പണം കൊടുത്ത് വേഷം കെട്ടിച്ചതാണെന്നും പൊലീസ് പറഞ്ഞു. പൊലീസായി അഭിനയിച്ചവർക്ക് 1000 രൂപ വീതമാണ് ഉർഫി നൽകിയത്. പ്രൊഡക്ഷൻ മാനേജർക്ക് 2000 രൂപ നൽകിയെന്നും പൊലീസ് കണ്ടെത്തി. 

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതോടെ താൻ ദുബായിലാണെന്ന് സന്ദേശം നൽകിയ ശേഷം ഉർഫി ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. പൊലീസ് എന്ന് സ്റ്റിക്കർ പതിപ്പിച്ച് ഉപയോഗിച്ച വാഹനവും ഇസ്പെക്ടറായി വേഷമിട്ട ഗണപത് എന്നയാളെയും  കസ്റ്റഡിയിലെടുത്തു.  

English Summary:

Actor Urfi Javed, four others booked for defaming Mumbai police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com