നടി മാളവികയുടെ പേരിൽ മോശം സന്ദേശങ്ങൾ: പരാതി നൽകി
Mail This Article
×
ബെംഗളൂരു∙ തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് എടുത്ത മൊബൈൽ സിം ഉപയോഗിച്ചു അജ്ഞാതൻ ഒട്ടേറെ പേർക്കു മോശം സന്ദേശങ്ങൾ അയച്ചതായി കന്നഡ നടി മാളവിക അവിനാശ് മുംബൈ പൊലീസിനു പരാതി നൽകി. കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക.
തന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ചെടുത്ത സിമ്മിൽ നിന്നും ഒട്ടേറെ പേർക്കു മോശം സന്ദേശങ്ങൾ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നു മുന്നറിയിപ്പ് ലഭിച്ചതായി മാളവിക സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അതിനാൽ ആധാർ കാർഡ‍് ഉപയോഗിച്ചു എടുത്ത മുഴുവൻ മൊബൈൽ നമ്പറും റദ്ദാക്കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
എന്നാൽ ആധാർ രേഖകൾ ദുരുപയോഗപ്പെടുത്തിയതാണെന്നും താൻ എടുത്ത നമ്പറുകൾ റദ്ദാക്കരുതെന്ന് കാട്ടി മുംബൈ പൊലീസിനെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.