സ്കൂട്ടറിൽ പോകുന്നതിനിടെ നിയന്ത്രണംവിട്ട് കുളത്തിൽ വീണു; യുവാവിന് ദാരുണാന്ത്യം
Mail This Article
×
തളിപ്പറമ്പ് (കണ്ണൂർ)∙ സ്കൂട്ടർ യാത്രികനായ യുവാവ് കുളത്തിൽ വീണ് മരിച്ചു. പട്ടുവം കാവുങ്കൽ മീത്തലെ പുരയിൽ ഫറാസ് (21) ആണ് മരിച്ചത്. വീട്ടിലേക്കുള്ള ചെറിയ വഴിയിലൂടെ സ്കൂട്ടറിൽ പോകുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ കുളത്തിൽ വീഴുകയായിരുന്നു.
ഇതുവഴി വരികയായിരുന്ന പോസ്റ്റ് വുമൺ കുളത്തിൽ ഹെൽമറ്റും ചെരുപ്പും കിടക്കുന്നത് കണ്ട് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഫറാസിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.പി.അബ്ദുള്ള, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരി: ഫസീന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.