ADVERTISEMENT

ജറുസലം∙ ഹമാസ് തുരങ്കങ്ങൾക്കെതിരായ ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ ജനവ‍ാസ കേന്ദ്രങ്ങളിൽ ബോംബാക്രമണം ശക്തമാക്കി. വടക്കൻ ഗാസയിൽനിന്ന് ആയിരക്കണക്കിനു പലസ്തീനികൾ പലായനം ചെയ്തു. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കുന്നതുവരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 

ഗാസ മുനമ്പിന്റെ ഹൃദയഭാഗത്തേക്ക് സേന പ്രവേശിച്ചതായി ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഹമാസിന്റെ തുരങ്കങ്ങളെ ലക്ഷ്യം വച്ചാണ് മുന്നേറ്റമെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഹമാസ് ഒളിത്താവളങ്ങളായ തുരങ്ക ശൃംഖലകൾ തകർത്തതായും ആയുധനിർമാണ വിദഗ്ധനായ മഹ്സിൻ അബു സിനയെ വ്യോമാക്രമണങ്ങളിൽ വധിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു. ബന്ദികളാക്കിയവരെ ഹമാസ് വിട്ടയയ്ക്കാതെ വെടിനിർത്തൽ സാധ്യമല്ല എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.

ആക്രമണം ശക്തമാക്കുന്നതിന്റെ വിഡിയോ ഹമാസും പങ്കുവച്ചു. ഒക്ടോബർ ആദ്യവാരത്തിൽ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രണത്തെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്. . ഗാസ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 4324 കുട്ടികൾ അടക്കം 10,569 ആയി. 26,457 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 214 പേർ കൊല്ലപ്പെട്ടു.

പരുക്കേറ്റ പലസ്തീനികളെ റാഫ അതിർത്തി വഴി ഈജിപ്ത്തിലെ ആശുപത്രികളിലേക്കു മാറ്റുന്നത് ഇസ്രയേൽ സൈന്യം നിഷേധിച്ചതായി ഹമാസ് ആരോപിച്ചു. ഇന്നലെ മാത്രം 15,000 പേർ ഗാസയിൽ നിന്ന് പലായനം ചെയ്തതായി യുഎൻ അറിയിച്ചു. കഴിഞ്ഞദിവസം 5,000 പേരാണ് വടക്കൻ ഗാസ വിട്ടത്. 

English Summary:

Attacks On Hamas Tunnels, Israel has Intensified Bombing Of Residential Areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com