ADVERTISEMENT

ഹൈദരാബാദ് ∙ തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ബിആർഎസ് വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെ.ടി.രാമറാവു (കെടിആർ) അപകടത്തിൽപ്പെട്ടു. തുറന്ന വാഹനത്തിനു മുകളിൽ അണികൾക്കൊപ്പം പ്രചാരണം നടത്തവേ സുരക്ഷിതവേലി തകർന്ന് വീഴുകയായിരുന്നു. രാമറാവു വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

നിസാമാബാദിലെ അർമൂറിൽ റോഡ് ഷോയ്ക്കിടെ ആയിരുന്നു സംഭവം. തുറന്ന വാഹനത്തിനു മുകളിൽ പ്രചാരണം നടത്തവേ, പെട്ടെന്നു സുരക്ഷിതവേലി തകർന്ന് എല്ലാവരും താഴേക്കു വീഴുകയായിരുന്നു. ഉടനെ വാഹനം നിർത്തിയതിനാൽ വലിയ അപകടമുണ്ടായില്ല. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു.

കെടിആറിന്റെ ആരോഗ്യത്തെപ്പറ്റി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിന്നീട് കൊടാങ്ങലിൽ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തതായും മന്ത്രിയുടെ സംഘം അറിയിച്ചു. സിർസില്ല മണ്ഡലത്തിൽ നിന്നാണ് കെടിആർ ജനവിധി തേടുന്നത്. നവംബർ 30ന് ആണു സംസ്ഥാനത്തു തിരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിന‌ാണു വോട്ടെണ്ണൽ.

English Summary:

Narrow escape for BRS leader KTR, others as poll vehicle loses control in Nizamabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com