ആദായനികുതി റെയ്ഡ്; 5 ദിവസം പരിശോധിച്ചിട്ടും ഒന്നും കണ്ടെത്തിയില്ലെന്ന് മന്ത്രി വേലു
Mail This Article
×
ചെന്നൈ ∙ തന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടാളികളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട് 5 ദിവസം പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.വി.വേലു.
പരിശോധനയ്‌ക്കു ശേഷം, ആദായനികുതി വകുപ്പ് ഭീഷണിപ്പെടുത്തുകയും കുടുംബത്തെയും ജീവനക്കാരെയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി വേലു ആരോപിച്ചു. തന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നോ വസതികളിൽനിന്നോ മക്കളുടേതിൽനിന്നോ ഒന്നും വകുപ്പ് പിടിച്ചെടുത്തിട്ടില്ല. ഡിഎംകെ ഭരിക്കുന്നതിനാലാണ് തിരച്ചിൽ നടക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
English Summary:
Income Tax Raid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.