ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന ഹർജിയിൽ ലോകായുക്ത ഫുൾബെഞ്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വിധി പറയും. മൂന്നംഗ ബെഞ്ചാണു വിധി പറയുക. ചട്ടം ലംഘിച്ചു ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിയെയും ഒന്നാം പിണറായി വിജയൻ സർക്കാരിലെ 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി 2018 സെപ്റ്റംബർ ഏഴിനാണു ഹർജി ഫയൽ ചെയ്തത്.

ആർ.എസ്. ശശികുമാറാണ് ഹർജിക്കാരൻ. പരാതിയിൽ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിന് മാർച്ച്‌ 31ന് ലോകായുക്ത ഡിവിഷൻ ബെഞ്ച്  വിടുകയായിരുന്നു. ഡിവിഷൻ ബെഞ്ചിലുണ്ടായ ഭിന്നവിധിയെ തുടർന്നായിരുന്നു ഇത്. വിധി പറയുന്നതിൽ നിന്നും ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനെയും ബാബു മാത്യു പി.ജോസഫിനെയും ഒഴിവാക്കണമെന്ന ഹർജിയിലും വിധി പറയും.

എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വായ്പ വീട്ടാൻ എട്ടര ലക്ഷം രൂപയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽപെട്ട പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചതു സ്വജനപക്ഷ പാതമാണെന്ന് ആരോപിച്ചാണു പരാതി.

English Summary:

Lokayukta full bench will give verdict on CMDRF fund misuse petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com