പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മുസ്‍ലിം പണ്ഡിതർക്കെതിരെ അധിക്ഷേപം: കെ.സുരേന്ദ്രനെതിരെ പരാതി
Mail This Article
×
കോഴിക്കോട്∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത മുസ്‍ലിം പണ്ഡിതന്മാർക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ വർഗീയ അധിക്ഷേപത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.
പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ‘ഊശാൻ താടിക്കാരും അരിപ്പ തൊപ്പിക്കാരുമാണ്’ പങ്കെടുത്തതെന്ന സുരേന്ദ്രന്റെ പരാമർശം വർഗീയവിഷം ചീറ്റലാണ്. കെ.സുരേന്ദ്രന്റെ പ്രസ്താവന സമൂഹത്തിൽ സ്പർധ ഉണ്ടാക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും വിതക്കാനും ലക്ഷ്യമിട്ടാണെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ നൽകിയ പരാതിയിൽ പറയുന്നു.
English Summary:
Complaint against K.Surendran in derogatory statement against Muslim scholars who participated in CPM's Palestine solidarity rally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.