ADVERTISEMENT

തിരുവനന്തപുരം ∙ കോവളത്തു തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ. കോവളം അനിമേഷൻ സെന്ററിൽ പരിപാടിക്കെത്തിയപ്പോഴാണു മന്ത്രിയെ തടഞ്ഞത്. പൊലീസ് ബലം പ്രയോഗിച്ച് മത്സ്യത്തൊഴിലാളികളെ മാറ്റി. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു നൽകുന്ന നഷ്ടപരിഹാരം ഒരു വിഭാഗത്തിനു ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

വിഴിഞ്ഞം തുറമുഖ നഷ്ടപരിഹാര പാക്കേജ് വിതരണത്തിനാണു മന്ത്രി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി, തുടർന്ന് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 336 പേരുടെ പട്ടിക കൈമാറിയിരുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 120 പേർക്ക് 2 ലക്ഷം രൂപ വീതം കൊടുത്തു. 1500ൽ അധികം തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ല. പ്രതിഷേധം ശക്തമാക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ പറ‍ഞ്ഞു. 

കട്ടമര തൊഴിലാളികൾക്കാണ് ഇന്ന് നഷ്ടപരിഹാരം വിതരണം ചെയ്തത്. കട്ടമര തൊഴിലാളികൾക്ക് 4.20 ലക്ഷവും അനുബന്ധ തൊഴിലാളികൾക്ക് ഒരു ലക്ഷവുമാണു വിതരണം ചെയ്തത്.

English Summary:

Minister Ahamed Devarkovi was stopped by fishermen at Kovalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com