ADVERTISEMENT

ന്യൂഡൽഹി∙ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിയുടെ മാസ്മരിക പ്രകടനത്തിന് പിന്നാലെ രാഷ്ട്രീയ ഏറ്റുമുട്ടലും. 2021 ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഷമിക്ക് നേരെയുണ്ടായത് വലിയ ആക്രമണമായിരുന്നുവെന്നും അന്ന് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് എക്സില്‍ കുറിച്ചു. ഷമിയെ പിന്തുണച്ചുകൊണ്ടുള്ള രാഹുലിന്‍റെ 2021ലെ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ടും ശ്രീനിവാസ് പങ്കുവച്ചു.

കോണ്‍ഗ്രസ് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രകായികമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പ്രതികരിച്ചു. ന്യൂസിലൻഡിനെതിരായ
ലോകകപ്പ് സെമിഫൈനലിലെ തകര്‍പ്പന്‍ പ്രകടത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഡല്‍ഹി മുഖ്യമന്ത്രിയും അടക്കം പ്രമുഖര്‍ ഷമിയെ പ്രശംസിച്ചിരുന്നു. മത്സരത്തിൽ ഏഴു വിക്കറ്റ് വീഴ്ത്തിയ ഷമിയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഷമിയായിരുന്നു പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

When only Rahul Gandhi stood with Shami: Cong leader after India's win in World Cup semifinal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com