ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിൽ പങ്കെടുക്കാൻ സ്കൂൾ ബസുകൾ വിട്ടുകൊടുക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. സർക്കാര്‍ പരിപാടിയിൽ പൊതുജനങ്ങൾ പങ്കെടുക്കുന്നതിന് സംഘാടക സമിതികൾ ആവശ്യപ്പെടുന്ന പക്ഷം ഇന്ധന ചെലവും, ഡ്രൈവറുടെ ബാറ്റയും ഈടാക്കി ബസുകൾ വിട്ടു നൽകാമെന്ന് ഡയറക്ടറുടെ നിർദേശത്തിൽ പറയുന്നു.

നിർദേശത്തിനെതിരെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ സ്കൂൾ ബസുകൾ നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ കെഎസ്‌യു രംഗത്തെത്തി. സർക്കാർ ചെലവിൽ രാഷ്ട്രീയ ലാഭം ലക്ഷ്യം വച്ച് സംഘടിപ്പിക്കപ്പെടുന്ന പരിപാടിയിലേക്കു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നൽകിയ കത്തിൽ വ്യക്തമാക്കി.

നവകേരള സദസ് ആരംഭിക്കുന്നത് കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലാണ്. വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപനം. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. യാത്ര ഡിസംബർ 23ന് തിരുവനന്തപുരത്ത് സമാപിക്കും.

English Summary:

Order to release school bus for Nava Kerala Sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com