ADVERTISEMENT

മുംബൈ∙ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെ, ബിജെപിയെ പരിഹസിച്ച് ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത്. രാജ്യത്ത് ബിജെപി അധികാരത്തിൽ വന്നതിനു ശേഷം എല്ലാ സംഭവങ്ങളും രാഷ്ട്രീയമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.

‘‘കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ബിജെപി സർക്കാർ രൂപീകരിച്ചതിനു ശേഷം രാജ്യത്ത് എല്ലാം രാഷ്ട്രീയമായി മാറി. അത് ആരുടെയെങ്കിലും മരണമായാലും കായിക മത്സരമായാലും എല്ലാറ്റിലും  രാഷ്ട്രീയം. ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബോൾ ചെയ്യും. അമിത് ഷാ ബാറ്റ് ചെയ്യും. ബിജെപി നേതാക്കൾ ബൗണ്ടറിയിൽ നിൽക്കും. അവർ ക്രെഡിറ്റ് അവകാശപ്പെടും. മോദി ഉണ്ടായിരുന്നതുകൊണ്ടാണ് ലോകകപ്പ് നേടിയതെന്ന് നമ്മൾ കേൾക്കും’’– സഞ്ജയ് റാവുത്ത് പറ‍ഞ്ഞു.

English Summary:

Sanjay Raut's 'Modi will bowl, Shah will bat' dig before World Cup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com