ടി.എൻ.പ്രതാപന്റെ മകൻ ആഷിഖ് വിവാഹിതനായി; വധു അപർണ
Mail This Article
×
തൃശൂർ∙ കോൺഗ്രസ് എംപി ടി.എൻ.പ്രതാപന്റെ മകൻ ആഷിഖ് വിവാഹിതനായി. അപർണയാണ് വധു. ഇന്നലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളും പരിമിതമായ ക്ഷണങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഒപ്പം നിർധനരായ രണ്ടു പെൺകുട്ടികളുടെ വിവാഹത്തിന് വേണ്ട പുടവയും ആഭരണങ്ങളും കൈമാറിയെന്നും ടി.എൻ.പ്രതാപൻ സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.
‘‘കെപിസിസി പ്രസിഡന്റും പാണക്കാട് സാദിഖലി തങ്ങളും ഇരിഞ്ഞാലക്കുട ബിഷപ്പ് ഡോ. പോളി കണ്ണൂക്കാടനും ഗുരുവായൂർ ദേവസ്വം പ്രസിഡന്റ് വി.കെ.വിജയനും ചേർന്ന് ചടങ്ങ് അനുഗ്രഹീതമാക്കി. വിവാഹത്തിന് വന്നവരോടും ആശംസകൾ നേർന്നവരോടും പ്രാർഥനകൾ നൽകിയവരോടും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കട്ടെ’’– വിവാഹത്തിന്റെ ചിത്രം പങ്കുവച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
English Summary:
TN Prathapan's son Ashiq got married
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.