ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരത്തു കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു വഞ്ചിയൂർ സ്വദേശികളായ യുവാക്കള്‍ക്കു മർദ്ദനം. ആദിത്യ സതീഷ്, രോഹിത്ത് എന്നിവർക്കാണു മർദ്ദനമേറ്റത്. തിരുവനന്തപുരം ചാല സ്വദേശി അനസ്, കരിമഠം സ്വദേശി സുധീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച എംഎൽഎ ഹോസ്റ്റലിനു മുൻപിൽ വച്ചായിരുന്നു സംഭവം.

എംഎൽഎ ഹോസ്റ്റലിനു മുൻപിലത്തെ റൗണ്ട് കടക്കുന്നതിനിടെ വഞ്ചിയൂർ സ്വദേശികളുടെ കാറിനു പിന്നിൽ അനസും സുധീഷും സഞ്ചരിച്ച കാറെത്തി ഹോണടിച്ചു. എന്നാൽ ഇവർക്കു സൈഡ് കൊടുക്കാൻ സാധിച്ചില്ല. തുടർന്നു കാർ മുൻപിൽ കയറ്റിനിർത്തി വഞ്ചിയൂർ സ്വദേശികളെ അനസും സുധീഷും മർദ്ദിക്കുകയായിരുന്നു. ബിയർ കുപ്പി കൊണ്ടുള്ള അടിയിൽ ആദിത്യ സതീഷിന്റെ മൂക്ക് പൊട്ടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ മർദ്ദനമേറ്റവർ പരാതി നൽകി. നരഹത്യാശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണു പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ നേരത്തെയും നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.

English Summary:

Police arrested two people for attacking youths in Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com