ADVERTISEMENT

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നവർക്ക് ഇനി ദേശീയപാത അതോറിറ്റിയുടെ രാജമാർഗ യാത്ര മൊബൈൽ ആപ് വഴികാട്ടിയാകും. ഓരോ മേഖലകളിലെയും വേഗപരിധി, ടോൾ നിരക്കുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഇന്ധന പമ്പുകൾ, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, ഹോട്ടലുകൾ എന്നിവ സംബന്ധിച്ച വിവരം ആപ്പിലൂടെ അറിയാം. 

ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. സംസ്ഥാനത്തെ മറ്റു ദേശീയപാതകളിൽ യാത്ര ചെയ്യുന്നവർക്കും ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ ആപ്പിന്റെ സേവനം ലഭ്യമാകും. ഗൂഗിൾ പ്ലേസ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. മാർച്ചിൽ ഉദ്ഘാടനം ചെയ്ത ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ പ്രധാന പാതയിൽ 80–100 കിലോമീറ്റർ വരെയാണു വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ദേശീയപാതകളിലെ യാത്ര കൂടുതൽ സുഗമവും അപകടരഹിതവുമാക്കുന്നതിന്റെ ഭാഗമായാണ് എൻഎച്ച്എഐ രാജമാർഗ യാത്ര മൊബൈൽ ആപ്പിന് രൂപം നൽകിയത്.

English Summary:

Rajmargyatra App will give the details of nearby hospitals and petrol pumps in Bengaluru Mysuru Expressway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com