ADVERTISEMENT

ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാൻ മലമുകളിൽനിന്നു തുരന്ന് താഴേക്കിറങ്ങി ഉള്ളിൽ കടക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാൻ വിദേശ പ്രതിനിധി സംഘം സ്ഥലത്തെത്തി. ഈ രംഗത്തെ വിദഗ്ധനായ അർണോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്ത് എത്തിയത്.

സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ മലമുകളിൽ നിന്ന് താഴേക്ക് തുരന്ന് ഇറങ്ങാനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കാൻ വിദേശ പ്രതിനിധിയുടെ നേതൃത്വത്തിൽ ചർച്ച നടക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായി, മലമുകളിൽ നിന്നും തുരന്ന് ഇറങ്ങാനുള്ള വഴി നിർമിക്കാൻ പോകുന്ന തൊഴിലാളി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നു ഒൻപതു ദിവസമായി. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. സംസ്ഥാന, കേന്ദ്ര രക്ഷാപ്രവർത്തകർക്കു പിന്നാലെ, വിദേശപ്രതിനിധികളും സ്ഥലത്തെത്തിയതോടെ ഇതൊരു രാജ്യാന്തര ശ്രമമായി മാറിയിരിക്കുന്നു. എത്രയും വേഗം തൊഴിലാളികളെ പുറത്തെത്തിക്കാനാണ് ശ്രമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com