കാലൊടിഞ്ഞ് വിശ്രമത്തിൽ; സിഗരറ്റ് കത്തിക്കവെ കിടക്കയ്ക്ക് തീപിടിച്ച് വയോധികൻ മരിച്ചു
Mail This Article
×
ചെന്നൈ ∙ കിടക്കയിൽ കിടന്നു സിഗരറ്റ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ കിടക്കയ്ക്കു തീപിടിച്ച് 85 വയസ്സുകാരന് ദാരുണാന്ത്യം. സേലയൂർ സ്വദേശി മുനിയനാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് അപകടത്തെ തുടർന്ന് കാലൊടിഞ്ഞ മുനിയൻ വീട്ടിൽ വിശ്രമത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി, കിടന്നു കൊണ്ട് സിഗരറ്റ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ കിടക്കയ്ക്കു തീപിടിക്കുകയായിരുന്നു. കാലൊടിഞ്ഞതിനാൽ രക്ഷപ്പെടാനായില്ല.
അടുത്ത മുറിയിലായിരുന്ന ഭാര്യ, കരച്ചിൽ കേട്ട് ഓടിയെത്തുമ്പോഴേക്കും കിടക്കയ്ക്കു പൂർണമായും തീപിടിച്ചിരുന്നു. സമീപവാസികളുടെ സഹായത്തോടെ തീ കെടുത്തി, മുനിയനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സേലയൂർ പൊലീസ് പറഞ്ഞു.
English Summary:
85-year-old man burnt to death in Selaiyur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.