ADVERTISEMENT

അടിമാലി∙ പിണറായി കഴിക്കുന്ന ഭക്ഷണം ഒരു ദിവസം ഞങ്ങൾക്കും തന്നൂടെയെന്ന് ക്ഷേമപെൻഷൻ വിതരണം മുടങ്ങിയതിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച
മറിയക്കുട്ടി. പ്രതിഷേധം വാർത്താപ്രാധാന്യം നേടിയതോടെ അടിമാലി സർവീസ് സഹകരണ ബാങ്ക് അധികൃതർ നേരിട്ട് വീട്ടിലെത്തി മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ കൈമാറിയിരുന്നു. ബാക്കിയുള്ള നാലു മാസത്തെ പെൻഷൻ വേഗത്തിൽ നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന നിലപാടിലാണ് മറിയക്കുട്ടി.

‘‘ഈ പണം കൊണ്ട് ഒന്നുമാകില്ല. കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ കഴിയാതെ ജീവിക്കുന്ന സഹോദരിമാരുണ്ട്. അഞ്ചുമാസത്തെ പെൻഷനാണ് തരാതിരുന്നത്. ഇനി നാലുമാസത്തെ പെൻഷൻ കൂടിയുണ്ട്. പിണറായിയും കൂട്ടരും കഴിക്കുന്ന ഭക്ഷണം ഒരു ദിവസം ഞങ്ങൾക്കും തന്നൂടെ. ഇവർക്കു മാത്രമേ അതു കഴിക്കാനാകൂ. നമ്മുടെ കേരളത്തിൽ ഇങ്ങനെ ജീവിക്കാൻ എല്ലാവർക്കും അവകാശമില്ലേ?.

ഒരു മാസത്തെ പെൻഷൻ കിട്ടിയതിൽ ഒരു സന്തോഷവുമില്ല. ഇതു ഞങ്ങൾക്കു പാവ കിട്ടിയതുപോലെയാണ്. കൊച്ചുപിള്ളേർക്ക് പാവ കിട്ടിയാൽ എത്രദിവസം നിൽക്കും... നേരത്തോടുനേരം... അതുതന്നെയാണിത്. ഇത്രയും ദിവസം ഇല്ലായിരുന്നു. ഇതു ഞാൻ കൊടുക്കാനുള്ളവർക്കു കൊടുക്കണം. അപ്പോ ഞാൻ എന്നാ സന്തോഷിക്കണമെന്നാണ് പറയുന്നത്. ഇതു ഞങ്ങളെ കരയിപ്പിക്കുന്നതാണ്. രണ്ടു മാസത്തെയെങ്കിലും തന്നാൽ പിന്നെയുമൊരു സന്തോഷമെങ്കിലും വന്നേനെ. കേസുമായി മുന്നോട്ടുപോകും. പൊതുജനം എല്ലാം അറിയണം’’ – അവർ കൂട്ടിച്ചേർത്തു.

English Summary:

Nothing will happen with this money: Mariakutty about pension and CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com