ADVERTISEMENT

ഉത്തരകാശി ∙ ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം ഊർജിതം. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ദൗത്യസംഘം തൊഴിലാളികളുടെ അടുത്തെത്തുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ‌ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്റെ ബ്ലേഡ് തകാരാറിലായി. ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകി. തടസ്സമുള്ള ഇരുമ്പുഭാഗം എൻഡിആർഎഫ് മുറിച്ചു നീക്കുന്നുണ്ട്. ഇതിനുശേഷം പൈപ്പ് ഇടുന്നത് തുടരും. തുരങ്കത്തിൽ ഇനി 10 മീറ്ററോളം ഭാഗത്തു മാത്രമാണു പൈപ്പ് ഇടാനുള്ളത്. 

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം മുന്നേറുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം മുന്നേറുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

9 കുഴലുകളാണു തുരങ്കത്തിലേക്കു സ്ഥാപിച്ചിട്ടുള്ളത്. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കൽ സംഘം സജ്ജരാണ്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്നമില്ലാത്തവരെ ജില്ലാ ആശുപത്രിയിൽ കാണിച്ചശേഷം വീട്ടിലേക്കു പോകാൻ അനുവദിക്കും.

ഉത്തരാഖണ്ഡ് ഉത്തരകാശി സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മോക്ഡ്രിൽ നടത്തുന്ന എൻഡിആർഎഫ് സേനാംഗങ്ങൾ. ചിത്രം‌: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശി സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി മോക്ഡ്രിൽ നടത്തുന്ന എൻഡിആർഎഫ് സേനാംഗങ്ങൾ. ചിത്രം‌: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
തുടരുന്ന ദൗത്യം: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ രക്ഷാദൗത്യത്തിനായി പുതിയ യന്ത്രം എത്തിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനുള്ള കുഴലുകൾ ഇറക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനുള്ള കുഴലുകൾ ഇറക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനായുള്ള ശ്രമം. ചിത്രം: പിടിഐ
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനായുള്ള ശ്രമം. ചിത്രം: പിടിഐ

ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി. അമേരിക്കൻ നിർമിത ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. ഇതു തടസ്സപ്പെട്ടാൽ മറ്റ് അഞ്ച് മാർഗങ്ങൾ കൂടി തയാറാക്കിയിട്ടുണ്ട്. കുന്നിനു മുകളിൽനിന്ന് താഴേക്ക് കുഴിച്ച് തൊഴിലാളികളുടെ അടുത്തേക്ക് എത്താനുള്ള ശ്രമവും നടക്കുന്നു. മല തുരന്ന് തൊഴിലാളികളുള്ള സ്ഥലത്തേക്ക് എത്തണമെങ്കിൽ 15 ദിവസമെടുക്കും.

12 ദിവസമായി സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഭക്ഷണത്തിനുള്ള പൈപ്പ് വഴി അകത്തേക്കിട്ട ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങ‌ളാണിത്. ഈ മാസം 12നാണ് റോഡ് നിർമാണത്തിനിടെ 41 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയത്. സ്റ്റീൽ പൈപ്പിലൂടെ തൊഴിലാളികൾക്കു ഭക്ഷണവും വെള്ളവും നൽകുന്നുണ്ട്. തുരങ്കത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യന്ത്രഭാഗങ്ങളിലും പാറകളിലും തട്ടിയതിനാൽ നിർത്തിവച്ച ഡ്രില്ലിങ് കഴിഞ്ഞദിവസം വൈകിട്ട് 6 മണിയോടെയാണു പുനരാരംഭിച്ചത്.

ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ  മണ്ണിടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി കയറുന്ന യന്ത്രത്തിനു മുന്നിൽ പൂജ ചെയ്യുന്നയാൾ. തുരങ്കത്തിനു മുന്നിൽ ചെറിയൊരു ക്ഷേത്ര മാതൃകയും ഇന്നലെ സ്ഥാപിച്ചു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ‌തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ‌തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

ആകെ 60 മീറ്റർ നീളത്തിലുള്ള അവശിഷ്ടങ്ങൾ തുരന്നാണു കുഴലുകൾക്കു മുന്നോട്ടു നീങ്ങേണ്ടത്. 90 സെന്റിമീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്ത് 24 മീറ്റർ വരെ കഴിഞ്ഞ ദിവസം എത്തിയപ്പോൾ ഡ്രില്ലിങ് തടസ്സപ്പെട്ടിരുന്നു. ഈ കുഴലുകൾക്കു കേടു പറ്റി. തുടർന്ന് 80 സെന്റിമീറ്റർ വ്യാസമുള്ള പുതിയ കുഴലുകൾ ഇതിനുള്ളിലൂടെ കടത്തിവിട്ടു. അവ 24 മീറ്റർ വരെ സുഗമമായി മുന്നോട്ടു പോയി. ബുധനാഴ്ച വലിയ പ്രതിസന്ധികളില്ലാതെയാണ് രക്ഷാപ്രവർത്തനം നീങ്ങിയതെന്നും അധികൃതർ വ്യക്തമാക്കി.

ഉത്തരകാശിയിലെ സിൽക്യാരാ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം നടക്കുമ്പോൾ ടണലിനുള്ളിൽ നിന്നു നിർമാണ സാമഗ്രികളുമായി പുറത്തേക്ക് വരുന്ന എൻഡിആർഎഫ് സംഘം.   ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

ഉത്തരകാശിയിലെ സിൽക്യാരാ-ദന്തൽഗാവ് തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ  ഭാഗമായി, വിദേശത്തുനിന്നും എത്തിയ വിദഗ്ധൻ അർണോൾഡ് ഡിക്സ് മലമുകളിൽ നിന്നും തുരന്ന് ഇറങ്ങാൻ ഉള്ള വഴികളെക്കുറിച്ച് പഠനം നടത്തുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യം. (Photo:@ani_digital/X)
തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യം. (Photo:@ani_digital/X)
English Summary:

Uttarakhand Tunnel Rescue Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com