വിപ്ലവ കവി ഗദ്ദറിന്റെ പാട്ട് പാടി വോട്ടുതേടി മകൾ വെണ്ണില; തെലങ്കാനപ്പോരിലെ വേറിട്ട കാഴ്ച – വിഡിയോ
Mail This Article
×
സെക്കന്തരാബാദ്∙ ‘അമ്മാ തെലങ്കാനവാ ആകലി കേക്കലാ ഗാനമാ’ തെലങ്കാന വിമോചന സമരവേദികളിൽ ഊർജമായി നിറഞ്ഞ വിപ്ലവ കവി ഗദ്ദറിന്റെ പാട്ട് തിരുമുൽഗുരിയിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നു പാടുകയാണു മകൾ ഡോ.ജി.വി.വെണ്ണില.
കഴുത്തിൽ ത്രിവർണ ഷാളിനൊപ്പം ചുവപ്പും വെള്ളയും കരയുള്ള കറുത്ത ഷാളും പുതച്ചിരിക്കുന്നു; ഗദ്ദർ അവസാനമായി അണിഞ്ഞ ഷാളാണ്!. 3 മാസം മുൻപ് അന്തരിച്ച പിതാവിന്റെ ഓർമകൾ പുതച്ചാണു സെക്കന്തരാബാദ് കന്റോൺമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി വെണ്ണില പോരിനിറങ്ങുന്നത്.
തെലങ്കാനയിലെ അടിച്ചമർത്തപെട്ട ജനങ്ങൾക്കു വേണ്ടിയാണ് ഗദ്ദർ പാട്ടുകൊണ്ടു പോരാടിയത്. പിതാവിനെയാണു ജനം എന്നിൽ കാണുന്നത്. അദ്ദേഹത്തോടുള്ള സ്നേഹം ഞാൻ അനുഭവിക്കുന്നു’ – വെണ്ണില പറഞ്ഞു.
English Summary:
Gaddar’s daughter G.V.Vennala in Telangana poll fray for Congress
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.