‘യോഗി മോഡലിൽ ബിഹാറിൽ ഹലാൽ ഉൽപന്നങ്ങൾ നിരോധിക്കണം’ – നിതീഷിന് കത്തയച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
Mail This Article
×
പട്ന ∙ ബിഹാറിൽ ഹലാൽ ഉൽപന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മുഖ്യമന്ത്രി നിതീഷ് കുമാറിനു കത്തയച്ചു. യുപിയിൽ ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ച മുഖ്യമന്ത്രി ആദിത്യനാഥിന്റെ മാതൃക പിന്തുടരണമെന്നു കത്തിൽ നിതീഷിനോട് അഭ്യർഥിച്ചു.
ഗുണനിലവാരം സംബന്ധിച്ച് സംശമുണ്ടാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുപിയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഉത്തർപ്രദേശിൽ റീട്ടെയിൽ ഉൽപന്നങ്ങൾക്ക് ഹലാൽ സാക്ഷ്യപത്രം നൽകിയതിന് ഒരു കമ്പനിക്കും മൂന്നുസംഘടനകൾക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
English Summary:
Union Minister Giriraj Singh writes to Bihar CM, advocates ban on halal products
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.