ADVERTISEMENT

കോഴിക്കോട്∙ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു പരിശോധിക്കാനുള്ള സംവിധാനം പാർട്ടിക്കുണ്ടെന്നും ഇതു സംബന്ധിച്ച് ഒരു പരാതിയും എഐസിസിക്ക് ലഭിച്ചിട്ടില്ലെന്നും ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. വ്യാജരേഖകൾ ഉപയോഗിച്ച് എല്ലാ തിരഞ്ഞെടുപ്പും അട്ടിമറിക്കുന്ന പിണറായിയുടെ പൊലീസിന് ഇത്ര ആവേശം വേണ്ടെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ കെ.സി.വേണുഗോപാൽ പറഞ്ഞു. 

പലസ്തീൻ വിഷയത്തിൽ ശശി തരൂർ അദ്ദേഹത്തിന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ ചർച്ചകൾ അക്കാര്യത്തിൽ ആവശ്യമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

English Summary:

KC Venugopal Stands Firm on Youth Congress Fake ID Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com