ADVERTISEMENT

നിലമ്പൂർ ∙ നവകേരള സദസ്സിന്റെ വിളംബരജാഥയിൽ ആദിവാസിക്കുട്ടികളെ അണിനിരത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. കുട്ടികൾ പഠിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രധാനാധ്യാപകൻ, നിലമ്പൂർ നഗരസഭാ സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു.

നിലമ്പൂർ നഗരസഭാതല സംഘാടക സമിതി 23ന് നടത്തിയ ജാഥയിലാണ് വിദ്യാർഥികളെ പങ്കെടുപ്പിച്ചത്. നഗരസഭാധ്യക്ഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ വിട്ടതെന്നാണ്  സ്കൂൾ അധികൃതർ വിശദീകരിച്ചത്. കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സ്കൂളിന്റെ ചുമതലയുള്ള ഐടിഡിപി ഓഫിസർ വാക്കാൽ അനുമതി നൽകിയിരുന്നെന്ന്  പ്രധാനാധ്യാപകൻ സി. ബിജോയ് പറഞ്ഞു. അതിനായി നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിന്റെ ബസും വിട്ടു കൊടുത്തിരുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭാ ഓഫിസിലേക്ക് മാർച്ച് നടത്തി. കെഎസ്‌യു പ്രവർത്തകർ ഐടിഡിപി ഓഫിസറെ ഉപരോധിച്ചു.

English Summary:

Controversy Erupts Over Adivasi Students' Involvement in Navakerala Sadas Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com